Monday, November 19, 2012

വേനൽ മഴ



മടിച്ചു നിന്നൊരു മഴമേഘത്തെ
തുളച്ചു വന്നൊരു ചെറുകാറ്റ്
പിടിച്ചുലച്ചൊരു കൊമ്പത്ത്
തുളുംമ്പി നിന്നത് കുളിർമഴയായ്..
പതുക്കെയുള്ളൊരു തലോടലായ്
മണ്ണിലെത്തി മറഞ്ഞെന്നാലും
മറവിയിലെങ്ങോ ഒളിച്ചിരുന്നൊരു
മഴക്കാലമെത്തീ ഓർമ്മകളിൽ...

പകൽകിനാവിൻ മുറ്റത്ത്
പതുങ്ങിയെത്തിയൊരീ വികൃതിയാൽ
പനിച്ച് നിന്നൊരാ മണ്ണിൽ നിന്നും
പിടഞ്ഞുണർന്നൂ പുതുമോഹങ്ങൾ...
പൊഴിഞ്ഞ് പോയൊരാ ഇന്നലെയും
അതു പറിച്ചെടുത്തയീ വേനലും
കരിച്ചെടുത്തൊരാ കനവുകളിൽ
വിരുന്നു വന്നൊരു പുഞ്ചിരിയായ്
പടർന്നിടട്ടേ സാന്ത്വനമായ്..

കുതിച്ചു വന്നൊരു നഷ്ടത്താൽ
കനത്തു വന്നൊരു നോവിനാൽ
നിനച്ചു പോയൊരു നാശത്തെ
നുണഞ്ഞെടുത്തതീ നന്മമഴ
നിറഞ്ഞു നിന്നൊരു കൺകോണിൽ
നനഞ്ഞു നിന്നൊരു സ്വപ്നത്തെ
ഉമ്മ വച്ചിട്ടോടി മറഞ്ഞൂ കുസൃതിമഴ...

3 comments:

  1. ഒന്നും മനസ്സിലായില്ല. കവിതയുടെ കുഴപ്പമല്ല.മനസ്സിലാക്കാനുള്ള പുത്തി എനിക്കില്ലാത്തതാകാം.

    ReplyDelete
  2. നന്മമഴയല്ലേ?
    പെയ്യട്ടെ

    ReplyDelete
  3. Mazhaye aarkkanu ishtamallathathu ....?

    ReplyDelete